Kerala

മന്ത്രിമാരും എം.എല്‍.എമാരും സഞ്ചരിക്കുന്നത് കര്‍ട്ടനിട്ട കാറുകളില്‍

വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനും മാറ്റണമെന്ന നിയമം ലംഘിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും. കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎൽഎമാരും,പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരിൽ പെടുന്നു.

കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. സർക്കാർ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മറിച്ചുള്ള കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച വാഹന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഇന്നലെ പിടിച്ചത്. രണ്ടാഴ്ചത്തേക്കാണ് പരിശോധന. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിയമം ശക്തമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്.

ഉന്നതര്‍ 'കൂളാണ്'; മന്ത്രിമാരും എം.എല്‍.എമാരും സഞ്ചരിക്കുന്നത് കര്‍ട്ടനിട്ട കാറുകളില്‍
ali k.

സർക്കാർ അർദ്ധ സർക്കാർ വാഹനങ്ങൾക്കും നടപടി ബാധകമായിരിക്കും. പരിശോധന സമയത്ത് വിധത്തിൽ ഫോട്ടോയെടുത്ത് ഇ-ചെല്ലാൻ വഴിയായിരിക്കും തുടർനടപടി സ്വീകരിക്കുക. നിയമം അംഗീകരിക്കാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദ് ചെയ്യാനും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിൽ പറയുന്നു. ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനമുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച ബന്ധപ്പെട്ട ആർ.ടി.ഒമാർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഫെബ്രുവരി ഒന്നിന് റിപ്പോർട്ട് നൽകും.