കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപിആറിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാൻ കഴിയുക. സംസ്ഥാന സർക്കാരിന്റേത് വെറും വാക്കാണ്. എത്ര ലക്ഷം ടൺ കല്ല്,മണ്ണ് വേണമെന്ന ഒരു ഐഡിയയും കെ റെയിൽ കോർപറേഷനില്ല. ഡി.പി.അറിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. പണ്ട് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവരാണ് സിപിഎം. കേരളം പരിസ്ഥിതി ലോല പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
വയനാട്ടിലെ കാരക്കണ്ടി കോളനിയിൽ ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി
വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്. മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ‘പൂർവികം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് […]
ആലപ്പുഴ കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതം; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പൊലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഷാന്‍ വധക്കേസില്‍ മുഖ്യപ്രതികളുടെ അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രി വൈകിയും പൊലീസ് ജില്ലയിലുടനീളം വ്യാപകമായ […]
18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്.യു കടന്നുകയറുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.