തട്ടമിട്ട് സ്കൂളില്‍ ചെന്നതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ വിഷയത്തില്‍ മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളിനെതിരെയാണ് പരാതി. അതേസമയം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി
ഈ അധ്യയന വര്‍ഷം സ്കള്‍ തുറന്ന് ക്ലാസിലെത്തിയപ്പോഴാണ് ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയോട് തട്ടം മാറ്റാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. തട്ടം മാറ്റാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ടിസി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി നല്‍കി. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സ്കൂളില്‍ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്. മാനേജ്മെന്റ് നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.