വട്ടിയൂർക്കാവിൽ പ്രചരണത്തിൽ സജീവമല്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. പാർലമെന്റി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും നാളെ മുതൽ പ്രചരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു. നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു.
വട്ടിയൂർക്കാവിൽ പ്രചരണം മന്ദഗതിയാലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ശശി തരൂർ എം.പിയടക്കമുളള നേതാക്കൾ പ്രചാരണത്തിനെത്തതിലും പാർട്ടിക്കുളളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. പാർലമെന്ററി കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു.