അധികൃതരുടെ ഭാവനാശൂന്യതക്കും കെടുകാര്യസ്ഥതക്കും ഉത്തമ ഉദാഹരണമാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കഥ. കോടികള്‍ മുടക്കി കെട്ടിയുയര്‍ത്തിയ കെട്ടിടം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടാതെ കിടന്നത് നാല് വര്‍ഷം. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി കൂടുതല്‍ നഷ്ടം വരുത്തിവെക്കുകയാണ് ചെയ്തത്.
