കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വിള്ളല്‍ രൂപപെട്ടു. രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്. റോഡിന്റെ ഒരു വശം താഴോട്ട് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു.
Related News
എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന് വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. വനിത കമ്മീഷന് അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി […]
‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’; വിദ്യാർഥിനികൾക്ക് പിന്തുണയുമായി സിദ്ധരാമയ്യ
കർണാടകയിൽ കൂടുതൽ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തവേ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. “മുസ്ലിം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കവി ഷാളുകൾ ധരിച്ചു വരുന്നവർ നേരത്തെ അങ്ങനെയാണോ കോളജുകളിൽ വന്നിരുന്നത്? ഇത് രാഷ്ട്രീയ പ്രേരിതമാണ്. അത്കൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം” – സിദ്ധരാമയ്യ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇത്തരം […]
കൈക്കൂലി; മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഓഫിസറുടെ വീട്ടിൽ റെയ്ഡ്
മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം മുൻ ജില്ലാ ഓഫിസർ ജോസ്മോൻറെ വീട്ടിൽ റെയ്ഡ്. കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകളടക്കം വിജിലൻസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫിസർ എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ്മോൻറെ വീട്ടിലെ വിജിലൻസ് റെയ്ഡ്. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 25000 രൂപയും പിടിച്ചെടുത്തിരുന്നു. പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. […]