തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും മാഫിയാ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയമാണ് . ഇതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു .
കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്.പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്നിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ച് ഇരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു .നഗരമദ്ധ്യത്തില്‍ കഞ്ചാവും ലഹരിമരുന്നുകളുമായി മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുമ്ബോഴും പൊലീസ് നോക്കുകുത്തിലാകെപോലെ നില്‍ക്കുകയാണ് . ഗുണ്ടാ- മാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓപ്പറേഷന്‍ സുരക്ഷ പിണറായി സര്‍ക്കാര്‍ വന്നയുടെനെ അട്ടിമറിച്ചു. ക്രിമനലുകള്‍ക്ക് സി.പി.എം ലോക്കല്‍, ജില്ലാ നേതൃത്വങ്ങളുടെ സംരക്ഷണവും ലഭിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.