പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് തള്ളിയത്. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/11/uapa-police.jpg?resize=1200%2C600&ssl=1)