Kerala

നിപ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും, കൂടുതൽ പരിശോധനാഫലം ഇന്നറിയാം

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.സമ്പർക്ക പട്ടികയിലുള്ള 41 പേരുടെ പരിശോധന ഫലം ഇന്നറിയാം. അതേസമയം ഭോപ്പാലിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ കോഴികോട്ട് എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്പിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു.

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.

35 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ 20 പേർ മെഡിക്കൽ കോളജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും രുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തിൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിൾ എടുക്കും. ഇത് ശേഖരിക്കാൻ നിർദേ ശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.