സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കി. 12 മണിയോടെ വ്യക്തമായ ട്രെന്‍ഡ് അറിയാനാകും . രാത്രി എട്ട് മണിയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാകുമെന്നും ടിക്കാറം മീണ പറഞ്ഞു.
Related News
‘രാജ്യം വിടാൻ സാധ്യത’; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശ നാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് […]
ബംഗ്ലാദേശി താരത്തിന് അംഗത്വം നല്കിയ ബി.ജെ.പി നടപടി ഇരട്ടത്താപ്പെന്ന് വിമര്‍ശനം
ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബി.ജെ.പി പതാക കൈമാറിയാണ് അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അഞ്ജു ഘോഷിന് ബി.ജെ.പി അംഗത്വം നല്‍കിയത് പാര്‍ട്ടിയുടെ ഇരത്താപ്പാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇവരുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ പൌരത്വം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ അഞ്ജു തയ്യാറായില്ല. ലോക്സഭാ തരഞ്ഞെടുപ്പില്‍ തൃണമൂല്‍ […]
കെ.പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ […]