എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.
Related News
കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ തീരുമാനം; ഓരോ രൂപ മാറ്റങ്ങൾക്കും 10,000 രൂപ വീതം പിഴ
നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിൽ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം […]
കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത
കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. അതേസമയം […]
മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങൾ
ജനാധിപത്യ സമൂഹത്തിൽ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണം. പൗരത്വ പ്രക്ഷോഭം കാലം ഏൽപ്പിച്ച ദൗത്യമാണ്. ഈ ദൗത്യമാണ് ലീഗ് ചെയ്യുന്നത്. സുപ്രിംകോടതിയിൽ പോരാട്ടം തുടരും. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് കേന്ദ്ര സര്ക്കാര്. മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.