നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന് നിഷാദ് വി. മുഹമ്മദ്. പിന്നാക്കം നിൽക്കുന്ന കുട്ടികളായതു കൊണ്ടാണ് പരീക്ഷ എഴുതി കൊടുത്തത്. പരീക്ഷ എഴുതി കൊടുത്തതിന് പിന്നില്‍ മറ്റ് സാമ്പത്തിക താത്പര്യങ്ങളില്ലെന്നും നിഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിന് നിഷാദ് വി.മുഹമ്മദ് അടക്കമുള്ളവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
Related News
നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു
നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
സിദ്ദിഖ് കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
ഹോട്ടല്‍ വ്യാപാരി സിദ്ദിഖ് കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ആയിരിക്കും തെളിവെടുപ്പ് നടത്തുക. ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികൾ ഉപകരണങ്ങൾ വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡി-കാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക. ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫർഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടിയിൽ നിന്നും […]
വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്കി
എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് പരാതി നല്കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന് നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന് രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് […]