Kerala

കണ്ണൂരിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടാങ്കർ ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. നാമക്കൽ സ്വദേശി മണിവേലിനെയാണ് അറസ്റ്റ് ചെയ്തത്.
മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. പിലാത്തറ ഏഴിലോട് ദേശീയപാതയിലായിരുന്നു അപകടം.

മദ്യലഹരിയിലാണ് തമിഴ്നാട് നാമക്കൽ സ്വദേശി മണിവേൽ ടാങ്കർ ഓടിച്ചത്. ഏഴിലോട് ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്ന സ്ഥലത്ത് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിൽ ആശങ്ക. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയത്. സുരക്ഷയ്ക്കായി ഫയർഫോഴ്സ് പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു. വാഹനത്തിന്റെ ഡീസൽ ടാങ്കർ പൊട്ടിയിരുന്നു. വാതക ചോർച്ച ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.

മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്ന് കണ്ടെത്തിയതോടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടാങ്കർ നീക്കുന്നതിനായി പുലർച്ചെ മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുപ്പെടുത്തി. മറ്റൊരു ടാങ്കർ എത്തിച്ച് ഗ്യാസ് റീഫിൽ ചെയ്തു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.