പ്രളയകാലത്ത് ഇടുക്കി ഡാമില് നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്ക്കാര്. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ് ക്യൂബിക് മീറ്റര് വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള് ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു. എന്നാലിത് ഇപ്പോള് കെ.എസ്.ഇ.ബിയില് നിന്ന് ലഭിക്കുന്ന വിവരങ്ങളില് നിന്ന് വ്യത്യസ്തമാണ്. രേഖകളില് തിരുത്തല് വരുത്തിയിട്ടുണ്ടോ എന്ന സംശയം പ്രതിപക്ഷവും പ്രകടിപ്പിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/tamilnadu-against-kerala-on-idukki-dam.jpg?resize=1199%2C641&ssl=1)