ടി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയപ്പോൾ. പാകിസ്താൻ 6 പന്തും 5 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ജയത്തോടെ പാകിസ്താൻ സെമി ഫൈനൽ ഉറപ്പിച്ചു.
ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലിയാണ് അവസാന ഓവറുകളിൽ പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ രണ്ടാം അർധസെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററെങ്കിലും ആസിഫ് അലിയാണ് കളിയിലെ താരം.
അവസാന രണ്ട് ഓവറിൽ പാകിസ്താന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസായിരുന്നു. 19–ാം ഓവറിൽ നാലു പടുകൂറ്റൻ സിക്സറുകൾ സഹിതം വിജയത്തിലേക്ക് ആവശ്യമായ 24 റൺസും അടിച്ചെടുത്ത ആസിഫ്, അവസാന ഓവർ ബാക്കിയാക്കി ടീമിനെ വിജയത്തിലെത്തിച്ചു. ആസിഫ് അലി ഏഴു പന്തിൽ നാലു സിക്സറുകൾ സഹിതം 25 റൺസുമായി പുറത്താകാതെ നിന്നു.
സ്കോർ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 147-8, പാകിസ്താൻ 19 ഓവറിൽ 148-5. യുഎയിൽ കളിച്ച കഴിഞ്ഞ 18 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻറെ ആദ്യ തോൽവിയാണിത്. യുഎഇയിൽ പാകിസ്താന്റെ തുടർച്ചയായ പതിനാലാം ജയവും.