സിറോ മലബാർ സഭ വ്യാജരേഖക്കേസിൽ പ്രതികളായ ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വൈദികർ ചോദ്യം ചെയ്യലിന് ഹാജരായത്. ആഡംബര ഹോട്ടലിന്‍റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി .