Kerala

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട; സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട. എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. പ്രതികളെ റിമാൻഡ്
ചെയ്തു. 

വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബംഗളൂരു ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്.

നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 22 എൽഎസ്ഡി സ്റ്റാമ്പ്, 13 ഗ്രാം എംഡിഎംഎ, 700 ഗ്രാം കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ചില്ലറ വില്പനയ്ക്ക് സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.