India Kerala

സ്വര്‍ണകടത്ത് കേസ്: സ്വപ്നയുടെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയിൽ

യുഎഇ സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്.

സ്വര്‍ണകടത്ത് കേസില്‍ സ്വപ്നയുടെ പങ്ക് പുറത്തുവന്ന ഉടനെ തന്നെ, നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആര്യനാടുള്ള ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങളില്‍ കൂടെ സ്വപ്‍നയും ഉണ്ടായിരുന്നു. സന്ദീപ് എന്നായിരുന്നു ആ കടയുടമയുടെ പേര്. സന്ദീപ് സ്വപ്‍നയുടെ അടുത്ത സുഹൃത്താണ്. ഈ സന്ദീപിന്‍റെ ഭാര്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കും ഈ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സന്ദീപ് ഒളിവില്‍ പോയിരിക്കുകയാണ്.

കേസില്‍ കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്‍റെ ഭാര്യ. നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ സരിത്ത് കേസില്‍ അറസ്റ്റിലായിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്‍ന സുരേഷ് അടക്കം 5 പേരുടെ പങ്ക് പുറത്തുവന്നത്. സ്വപ്ന സുരേഷും നിലവില്‍ ഒളിവിലാണ്.