Kerala

സ്വപ്ന സുരേഷിന് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്ന് കോടതി

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്നു കോടതി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം.

കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലും ജോലി നേടി. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്‍റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ കോടതിയുടെ നിരീക്ഷണം.

സ്വപ്നയുടെ കുറ്റസമ്മത മൊഴി മാത്രമല്ല, മറ്റു തെളിവുകളുമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്ന ബാഗ് തിരിച്ചയക്കാൻ ശ്രമിച്ചതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. പത്താം പ്രതി സെയ്തലവിയുടെ ജാമ്യാപേക്ഷയും തള്ളി.