Kerala

കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വപ്ന സുരേഷിന് ജാമ്യം

കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്, എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്നക്ക് ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല.