സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് എന്‍ഫേഴ്സ്മെന്റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് നല്കിയ പ്രാധമിക കുറ്റപത്രത്തിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയത്. മന്ത്രി കെ.ടി ജലീലിന്റെ പേരോ ശിവശങ്കറിന്റെ പേരോ പ്രതി പട്ടികയിലോ സാക്ഷി പട്ടികയിലോ ഇല്ല.
Related News
‘ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി നിദ’ ; ഭാരതത്തിന്റെ അഭിമാനമെന്ന് കെ സുധാകരൻ
ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി നിദ.ഭാരതത്തിന്റെ അഭിമാനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിന് മലപ്പുറം കൽപകഞ്ചേരി ഡോ. അൻവർ അമീന്റെ മകൾ നിദ അൻജും അർഹയായിരിക്കുന്നു. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാൾ ഈയൊരു ഇനത്തിൽ പങ്കെടുക്കുന്നതെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ വിജയകരമായി റേസ് പൂർത്തീകരിക്കാൻ സാധിച്ചു […]
‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍
അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി. ‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ പരാമര്‍ശം. റംസാന് കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി […]
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു
കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. യാത്രാ പാസ് കരുതണം. യാത്രക്കാര്‍ മാസ്ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ […]