ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം – തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും. 60 കിമി ൽ താഴെയായിരിക്കും പരമാവധി വേഗമെന്നാണ് പ്രവചനം. ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിമി വേഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി […]
കേന്ദ്രസര്ക്കാരിന്റെ വിവാദ കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം ചെയ്യുന്ന കര്ഷകര്ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന് സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; […]
സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.