India Kerala

സ്വര്‍ണവില; പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി

സ്വര്‍ണ വില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 3735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസമുണ്ടായ യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കാന്‍ ഇടയായിരുന്നു.

ആഗോള വിപണിയില്‍ വിലയിടിഞ്ഞതിനെതുടര്‍ന്ന് ദേശീയ വിപണിയിലും കേരളത്തിലും സ്വര്‍ണത്തിന്റെ വില ഇടിയാന്‍ കാരണമായത്.

സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെ വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. വെള്ളി വില കിലോഗ്രാമിന് 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ട്രായ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,562.81 ഡോളറിന്റെ കുറവാണുണ്ടായത്.