കൊല്ലം – പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നെന്ന് സംശയം. ജനുവരി മാസത്തില്‍ ക്യാമ്പ് നടന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.കാട്ടിനുള്ളില്‍ തട്ടാക്കുടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിൽ പങ്കെടുത്തെന്നും അന്വേഷണസംഘം വിലയിരുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചന
Related News
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി. സിദ്ധീഖിനെതിരെ അന്വേഷണം
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖിനെതിരെ അന്വേഷണം. അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് തട്ടിയെടുത്തതായാണ് പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി താമരശേരി ഡി.വൈ.എസ്.പിക്ക് കൈമാറി. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് ലിങ്കണ് എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി.എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധീഖ് പ്രതികരിച്ചു.
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വടക്കന്‍ ജില്ലകളിലും കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിന് സമീപവും തെക്കന്‍ ബംഗാള്‍ ഉള്‍കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികളും ബംഗാള്‍ ഉള്‍കടല്‍ മുതല്‍ തമിഴ്നാട് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ […]
തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ?
ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്. പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി […]