ലഹരികടത്ത് കേസ് പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ദിലീപാണ് പിടിയിലായത്. 1200 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, കാട്ടു പന്നിയുടെ തലയോട്ടി എന്നിവയും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
