തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ സുരേഷ് ഗോപിയെ വിളിപ്പിച്ചു. സുരേഷ് ഗോപി സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരില്‍ പരിഗണിച്ചിരുന്നത്. ഇവിടെ തുഷാര്‍ പ്രചരണവും തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചത്.
അതേസമയം തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയെ ചൊല്ലി തർക്കമുണ്ട്. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം നേരിട്ടിടപെടുന്നതായാണ് റിപ്പോര്‍ട്ട്.സുരേഷ് ഗോപിയുമായി അമിത് ഷാ ആശയ വിനിമയം നടത്തും. എ. നാഗേഷ് സ്ഥാനാർഥിയാകണമെന്നാണ് ആർ.എസ്.എസ് ആവശ്യം.
തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെയാണ് തൃശൂർ സീറ്റ് ബി.ജെ.പിക്ക് ലഭിച്ചത്. ഇതോ കെട്ടടങ്ങിയ സീറ്റ് തർക്കം വീണ്ടും ആരംഭിച്ചു. തര്‍ക്കം രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ടോം വടക്കനടക്കം പരിഗണനക്ക് വന്നെങ്കിലും എ പ്ലസ് മണ്ഡലം എന്ന നിലയിൽ സുരേഷ് ഗോപിയോടാണ് ദേശീയ നേതൃത്വത്തിന് താൽപര്യം. ഇതിനായി സുരേഷ് ഗോപിയെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ആർ. എസ്.എസുമായി കൂടിയാലോചിച്ച ശേഷമേ പ്രഖ്യാപനമുണ്ടാകു. . തൃശൂരിലെ സ്ഥാനാർഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.