സപ്ലൈകോക്ക് നെല്ലു നൽകിയ കർഷകർക്ക് പണം ലഭിച്ചില്ല. പണം ലഭിക്കാത്തതിനാൽ അടുത്ത വിളയ്ക്ക് വിത്തിറക്കാൻ കർഷകർ പ്രയാസം അനുഭവിക്കുകയാണ്.
സപ്ലൈകോക്ക് നെല്ല് അളന്നു നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പണം അനുവദിച്ചു നൽകിയിട്ടില്ല. സപ്ലൈകോയിൽ നിന്നും പണം വന്നിട്ടില്ലൊന്ന് ബാങ്കുകാരുടെ വിശദീകരണം. ഏതാനും സഹകരണ ബാങ്കുകൾ സ്വന്തം നിലക്ക് പണം നൽകിയത് ഒഴിച്ചാൽ സംസ്ഥാനത്തെ ഭൂരിപക്ഷം കർഷകർക്കും പണം ലഭിച്ചിട്ടില്ല. അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും പണം ലഭിക്കാത്തത് കർഷകർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഏറെ വൈകിയാണ് സപ്ലൈക്കോ നെല്ലു സംഭരണം പൂർത്തിയാക്കിയത്.കഴിഞ്ഞ തവണയും ഏറെ വൈകി പണം അനുവദിച്ചതിനാൽ പലരും കടം വാങ്ങിയാണ് പിന്നീട് കൃഷി ഇറക്കിയത്.