എറണാകുളം കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കാലടി ടൗണിൽ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.
Related News
മലയാറ്റൂരിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു
മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം.
ഇന്ത്യ- ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണപ്പറക്കല്‍
ഇന്ത്യ- ചൈന അതിർത്തി സംഘർഷം മുറുകുന്നതിനിടയിലും പരസ്പര കൂടിയാലോചനകൾക്കുള്ള വർക്കിംഗ് സമിതി യോഗങ്ങൾ തുടരാൻ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് യോഗം. അതിനിടെ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി. ഈ സാഹചര്യത്തിൽ ഇന്ത്യ മിസൈൽ കവചം തയ്യാറാക്കി. അതി൪ത്തിയിൽ 15000 സൈനികരെ കൂടി വിന്യസിച്ചു. വ൪ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷൻ കോപ്പറേഷൻ യോഗത്തിൽ ചൈനയുമായി ഉഭയകക്ഷി ച൪ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിൻവലിക്കാനും […]
വ്ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്
വ്ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ( sexual assault case against vlogger mallu traveller ) ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി […]