കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് സമന്‍സ്. കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/nun-franco-case.jpg?resize=1199%2C642&ssl=1)