Kerala

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. 

മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.