നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
Related News
സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൌരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് മുഖ്യമന്ത്രിയോട് വിശദീകരണം തേടും. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഗവര്‍ണറോട് ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഗവർണറുടെ പദവി ഭരണഘടനയിൽ വ്യക്തമാണ്. നിയമം എല്ലാവരെക്കാളും മീതെയാണ്. ഗവർണറുടെ ഒപ്പില്ലാതെ ഒരു ഉത്തരവും ഇറക്കാനാകില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തില്‍ […]
ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍തി നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം
ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിന്‍ഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അക്കാഡമിക് ക്യാമ്പ്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചാര്‍ജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ,വര്‍ഷത്തില്‍ പതിനായിരം മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷനെ അനുവദിക്കുന്നതിന് […]