എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ് കുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർ ഈ മാസം 14നാണ് ലോഡ്ജില്‍ മുറി എടുത്തത്.
Related News
മധ്യപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം; രണ്ട് കോച്ചുകൾ കത്തി നശിച്ചു
ഓടിക്കൊണ്ടിരിക്കെ ടെയിനിന് തീ പിടിച്ച് 2 ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്സ്പ്രസിനാണ് തീ പിടിച്ചത്. ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന് വൈകട്ട് നാലോടെയാണ് സംഭവം. ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്സ്പ്രസ് -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട് ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. എ1, എ2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു. തീ കണ്ടയുടൻ ട്രെയിൻ നിർത്തി […]
418 കേന്ദ്രങ്ങൾ, 1,12,097 പരീക്ഷാർത്ഥികൾ; സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്
സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ പരീക്ഷ എഴുതും.ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേന്ദ്രീകരിച്ച് 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതൽ […]
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജി; കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടത്. എം.എൽ.എ എന്ന നിലയിൽ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജില്ലകളിലായി എംഎൽഎ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശമ്പളമില്ലാത്ത എം.എൽ.എ എന്ന നിലയിൽ തുടരുമ്പോഴും ഷാജിയുടെ സമ്പാദ്യത്തിന് കുറവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. […]