കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലിന് വെട്ടേറ്റു . ആലംകോട് സ്കൂളിന് മുന്നില്‍ വെച്ചാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു നാല് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
Related News
എണ്ണ വില വീണ്ടും മുകളിലോട്ട്
തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചത്.
പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു
ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിലാണ്. ഈ മാസം ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.
എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. യഥാർത്ഥ വിവരങ്ങൾ കോടതിയെ അറിയിക്കാതെ സർക്കാർ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു. ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചത് യു.ഡി.എഫ് സർക്കാർ ആണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി മനുഷ്യത്യരഹിതമായ സമീപനം സ്വീകരിച്ചാണ് എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ച് വിട്ടതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് […]