പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.
Related News
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. V1, V5, V6, V10 എന്നീ ഷട്ടറുകളാണ് 30 cm വീതം തുറക്കുക. 1600 ഘനയടിയിലധികം ജലമാണ് പുറത്ത് വിടുന്നത്. വൈകിട്ട് 5 മണിയോടെ ഈ ഷട്ടറുകൾ കൂടി ഉയർത്തുമെന്ന് തമിഴ്നാടിൻ്റെ അറിയിപ്പ്. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആകും. നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് സ്പില് വേ ഷട്ടറുകൾ തുറന്നിരുന്നു.534 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിട്ടിരുന്നു. […]
സ്വപ്നയുടെ വെളിപ്പെടുത്തല് അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന് എച്ച്ആര്ഡിഎസ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്ജിഒ ആയ എച്ച്ആര്ഡിഎസ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര് കടത്തുകേസില് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്ഡിഎസ് അറിയിച്ചു. ഡോളര് കടത്ത് കേസില് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല വിജയന്, മകള് വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്ഹി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്കിയത്. […]
പൊലീസ് സുരക്ഷയില് ഒരു യുവതിയും മല ചവിട്ടില്ലെന്ന് സര്ക്കാര്
പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി […]