Kerala

നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല; കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്‌സിംഗ് വിദ്യാർത്ഥികൾ

കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്‌സിംഗ് വിദ്യാർത്ഥികൾ. മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് അശാസ്ത്രീയമായി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയിലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ഇന്ന് തീ പിടിച്ചത്. അഗ്നിശമന സേന തീ അണച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിലവിൽ നിയന്ത്രണ വിധേയമാണ്.

പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പതിനൊന്ന് തൊഴിലാളികൾ ഈ ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി. പെട്ടന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.