കണ്ണൂർ ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ് – ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം – നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ ചൊക്ലി മെഡിക്കൽ സെൻ്റെറിലും, പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. മൃതദേഹം തലശേരി ജനറൽ ആശുപത്രിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പുല്ലൂക്കര പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/11/students-killed-by-thunder.jpg?resize=1200%2C600&ssl=1)