Kerala

ബിടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം; കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയിൽ

ബിടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയിൽ. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു.

തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.