ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുവള്ളൂരില് ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടെ മത്സരം കാണാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. നജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Related News
പരിസ്ഥിതിലോല മേഖലയിലെ സുപ്രിംകോടതി ഉത്തരവ്; പ്രക്ഷോഭത്തിലേക്കെന്ന് സീറോ മലബാര്‍ സഭ
പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ പ്രക്ഷോഭത്തിലേക്കെന്ന് സീറോ മലബാര്‍ സഭ. കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജനങ്ങളെ ഗൂഢവഴിയിലൂടെ കുടിയിറക്കാനുള്ള ശ്രമത്തെ സംഘടിതമായി നേരിടും. വിഷയം മതപരമല്ലെന്നും മലയോര ജനതയുടെ അതിജീവനത്തിന്റെ പ്രശ്നമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാനോ കോടതി വിധിയിലൂടെയുണ്ടാകുന്ന പ്രത്യാഘാതം ചര്‍ച്ച ചെയ്യാനോ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കര്‍ഷക പക്ഷത്ത് നിന്ന് ഈ വിവരങ്ങള്‍ കോടതിയെ […]
ജസ്റ്റിസ്. അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്
കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്.വി. ഭാട്ടി നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും നാളെ സത്യപ്രതിജ്ഞ ചെയ്യും. 2014 ജനുവരി 23ന് അഡീഷണൽ ജഡ്ജിയായാണ് അലക്സാണ്ടർ തോമസ് ഹൈക്കോടതിയിൽ നിയമിതനായത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി […]
നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് മേലെ പതിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് നാദാപുരത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നാദാപുരം വളയത്ത് ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. വീടുനിര്‍മാണത്തിനിടെ സണ്‍ഷെയ്ഡിന്റെ ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടാണ് രണ്ടു തൊഴിലാളികളും മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.