India Kerala

യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനും എസ്.എഫ്.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.സി വാങ്ങിയ വിദ്യാര്‍ഥിനി

യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പളിന്റെ പ്രവർത്തനം ദയനീയമാണെന്ന് കോളജിലെ മുൻവിദ്യാർഥിനി നിഖില. എസ്.എഫ്.ഐയുടെ ഭീഷണിക്കെതിരെ പരാതി നൽകിയിട്ടും പ്രിൻസിപ്പല്‍ നടപടിയെടുത്തില്ലെന്നും നിഖില ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളജിലെ ഇപ്പോഴത്തെ സംഘർഷത്തിന് ഒരുപരിധിവരെ ഉത്തരവാദി പ്രിൻസിപ്പലാണ്. എസ്.എഫ്.ഐ എന്ത് അക്രമം കാണിച്ചാലും പ്രിൻസിപ്പല്‍ നടപടിയെടുക്കില്ല. ‌ഏറെ പ്രതീക്ഷയോടെ യൂണിവേഴ്സിറ്റി കോളജിൽ പഠനത്തിനെത്തിയ താൻ നേതിട്ടത് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയും അതിക്രമവുമാണ്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യശ്രമം നടത്തിയ നിഖില പിന്നീട് കോളജിൽ നിന്ന് ടിസി വാങ്ങി പോവുകയായിരുന്നു. അതേസമയം, യൂണിവേഴ്സിറ്റി കോളജിൽ ഇടിമുറിയുള്ളതായി അറിയില്ലെന്ന വിശദീകരണവുമായി പ്രിൻസിപ്പൽ കെ. വിശ്വംഭരൻ രംഗത്ത് വന്നു. സംഘർഷത്തിന് ഉത്തരവാദികളായ മുഴുവൻ വിദ്യാർഥികൾക്കുമെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.