സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്പതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 15 ശതമാനത്തില്‍ നിലനിന്നാല്‍ മാത്രമേ ലോക്ഡൌണ്‍ എടുത്ത് കളയുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ 5 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുനമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/04/Debraj_Ray_Lockdown_The_HIndu-1586571317-1.jpeg?resize=756%2C504&ssl=1)