Kerala

കർണാടക അതിർത്തിയിൽ പരിശോധ കർശനം

കർണാടക അതിർത്തിയിൽ പരിശോധ കർശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിർത്തി കടത്തിവിടില്ല. കർണാടക സർക്കാരിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവ് കർശനമാക്കുന്നതോടെ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പ്രയാസപ്പെടും. വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കാസർകോട് നിന്നുള്ള 5 ചെക്ക് പോസ്റ്റുകൾ ഒഴികെയുള്ള മുഴുവൻ വഴികളും കർണാടക അടച്ചു. തലപ്പാടി ഉൾപ്പടെയുള്ള ചെക്ക് പോസ്റ്റുകളിൽ ഇന്ന് പരിശോധന കർശനമാക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് മുതൽ അതിർത്തി കടത്തി വിടേണ്ടെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ദിവസേന ആയിരക്കണക്കിന് മലയാളികളാണ് പoനത്തിനും തൊഴിലിനും ചികിത്സക്കുമായി മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലേക്ക് പോവുന്നത്. പുതിയ ഉത്തരവോടെ ഇവർ ആശങ്കയിലായി. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതൽ ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തലപ്പാടിയിൽ ഇന്നലെ ആരെയും തsഞ്ഞിരുന്നില്ല. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കിയതിൽ പ്രതിഷേധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ തലപ്പാടി അതിർത്തിയിൽ നാട്ടുകാർ തടഞ്ഞു.