കൊച്ചി നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ പനമ്പള്ളി നഗറിൽ പ്രവർത്തിച്ചിരുന്ന കടകൾ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ നേരത്തെ ഒഴിഞ്ഞു പോകണമെന്നറിയിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് കച്ചവടം നടത്തിയവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ പനമ്പള്ളി നഗറിലെ കടകൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പൊളിച്ച് മാറ്റിയത്.
നേരത്തെ കോടതി നിർദേശം വന്നതിന് പിന്നാലെ കോർപ്പറേഷൻ നടപടികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫോര്‍ട്ട് കൊച്ചി, വൈറ്റില. കലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വഴിയോരകച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നീക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ ചില കട ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ രേഖകൾ പരിശോധിച്ച് നിയമവിരുദ്ധമെന്ന് ഉറപ്പാക്കിയ ശേഷമാണ് നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നത്.