Cultural Entertainment Kerala National Our Talent Pravasi Switzerland

മിസ് കേരള സൗന്ദര്യ മത്സരാർത്ഥിയായി സ്വിറ്റസർലണ്ടിൽ നിന്നും സ്‌റ്റീജാ ചിറക്കൽ.

മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള .ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ് കമ്പനിയാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.

മിസ്സ് കേരളാ 2020 ൽ മത്സരിക്കുവാനുള്ള അസുലഭ അവസരമാണ് സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന സ്റ്റീഫൻ, ഗിരിജ ദമ്പതികളുടെ പുത്രി സ്‌റ്റീജാ ചിറക്കലിന് കൈവന്നിരിക്കുന്നത് …സ്വിറ്റസർലണ്ടിലെയും ,യൂറോപ്പിലെയും നിരവധി വേദികളിൽ ഇതിനോടകം കലാമത്സരങ്ങളിലൂടെ തൻറെ കഴിവ് തെളിയിച്ചിട്ടുള്ള സ്റ്റീജാ മിസ്സ്‌ കേരളയുടെ ഏഴ് ടാസ്ക്കുകളിലായി ഒന്നാം റൗണ്ട് പിന്നിട്ടു കഴിഞ്ഞു .രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുകയാണ് സ്റ്റീജാ ..നൂറിലധികം മറ്റു മത്സരാർത്ഥികളോടൊപ്പമാണ് സ്റ്റീജയുടെ മത്സരം .പതിവിനു വിപരീതമായി നിലവിലെ സാഹചര്യത്തിൽ മിസ് കേരളാ മത്സരമൊരുക്കുന്നത് ഡിജിറ്റൽ ഫോമിലാണ്.

സൗന്ദര്യ മത്സരങ്ങൾ വെറും സൗന്ദര്യമത്സരങ്ങളല്ല. യുവജനത്തെ പരുവപ്പെടുത്തുകയാണ് ഓരോ മത്സരവും. അത് കുട്ടികളെ കൂടുതൽ ബോൾഡ് ആക്കുന്നു. അതിനാൽ സൗന്ദര്യ മത്സരങ്ങൾ ആസ്വദിക്കുകയാണ്. സ്വിറ്റസർലണ്ടിലെ എല്ലാ യുവജനങ്ങൾക്കും പ്രചോദനമായി മത്സരവേദിയിലെത്തുന്ന സ്റ്റീജക്കു മുന്നോട്ടുള്ള റൗണ്ടുകളും വിജയിച്ചു മിസ്സ് കേരളാ കിരീടമണിയുവാൻ കഴിയട്ടേയെന്നു ആശംസിക്കുന്നു .

WATCH THE VIDEO

Outfit Challenge – Saaree -Watch Video
DANCE -WATCH VIDEO