സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളിൽ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളിൽ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.
Related News
കര്‍ക്കിടകം പിറന്നു; രാമായണ മാസത്തിന് തുടക്കമായി
കര്‍ക്കിടകമാസത്തിന് ഇന്ന് തുടക്കം. രാമായണ മാസത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും തുടക്കമായി. മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയാണ് സമ്മാനിക്കാറ്. ഇത്തവണ പക്ഷേ മഴയില്ല . ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണത്തിനും തുടക്കമായി. മനുഷ്യമനസ്സിലെ തിന്മയെ ഇല്ലാതാക്കി നന്മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കാലത്ത് കള്ളകര്‍ക്കടകത്തിന്റെ ആകുലതകളെ അകറ്റാന്‍ ഭക്തിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു തലമുറ. കര്ക്കിടകത്തിന് തലേ നാള് വീടും […]
മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യ പരിശോധന നടത്താതിരുന്നതും എഫ്.ഐ.ആര് വൈകിയതും മ്യൂസിയം സി. ഐയുടെ അറിവോടെയായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ മ്യൂസിയം എസ്.ഐ , സി.ഐയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് ആയിരുന്നുവെന്ന് എസ്.ഐ അറിയിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികഭാരം നല്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം. കര്‍ഷകരെ പോലും വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയില്ല. ചെലവുകള്‍ നിയന്ത്രിക്കാനോ മറ്റ് വൈദ്യുതി ഉത്പാദന മാര്‍ഗങ്ങള്‍ പരിഗണിക്കാനോ കെ.എസ്.ഇ.ബി തയ്യാറായില്ലെന്നുമാണ് പരാതി. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഏറ്റവുമധികം പ്രഹരമേല്‍ക്കേണ്ടി വന്നത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചത്. വന്‍കിടക്കാരില്‍ നിന്നും കുടിശിക പിരിച്ചെടുക്കാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമേല്പ്പിക്കുകയാണെന്നാണ് ആരോപണം. അധിക തസ്തിക ഉള്‍പ്പെടെ പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി […]