സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
Related News
ചൊവ്വാഴ്ച മുതൽ ബസ് ഉടമകൾ സമരത്തിലേക്ക്
സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ( private bus strike kerala dec 21 ) സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് […]
കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവർ-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെരഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് […]
നാദാപുരത്ത് റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു
കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.