സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ പരീക്ഷ എഴുതും.ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേന്ദ്രീകരിച്ച് 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി.
വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതൽ അഞ്ച് വരെ കണക്ക് പരീക്ഷയും നടക്കും.