നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്‍കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/sslc-exam-issue.jpg?resize=1200%2C572&ssl=1)