തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനത്തിനമെടുക്കാന്‍ വിഷയം ഗൗരിയമ്മയുടെ പരിഗണനയ്ക്ക് വിട്ടു.
യുഡിഎഫ് ഘടക കക്ഷിയായിരുന്ന ജെഎസ്എസ് ആറ് വര്‍ഷം മുന്‍പാണ് ഇടതു മുന്നണിയിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജെഎസ്എസിന് ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതും മുന്നണിയില്‍ ഘടക കക്ഷിയാക്കാതെ ജെഎസ്എസിന് ശേഷം വന്ന പല പാര്‍ട്ടികളെയും മുന്നണിയുടെ ഭാഗമാക്കിയതില്‍ പ്രതിഷേധിച്ചുമാണ് ഇടതു മുന്നണിയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ജെഎസ്എസ് ഒരുങ്ങുന്നത്.
അര്‍ഹമായ പരിഗണന ലഭിക്കാഞ്ഞിട്ടും എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബു, സെക്രട്ടറി സഞ്ജീവ് സോമരാജന്‍ എന്നിവര്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ ഉയര്‍ന്ന അതൃപ്തി ഗൗരിയമ്മയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ആലോചന നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ഗൗരിയമ്മയുടെ നിലപാട്.