India Kerala

ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും

ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. മദ്യലഹരിയില്‍ ശ്രീറാം വെങ്കട്ടരാമന്‍ മാധ്യമപ്രവര്‍ത്തനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച കൊന്ന കേസില്‍ തെളിവ് നശിപ്പിച്ചതിന് മ്യസിയം എസ്.ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനുണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കാന്‍ വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.തെളിവെടുക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയതിന് സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.കേസില്‍ നിര്‍ണ്ണായകായ പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ്.ഐ ആണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.എന്നാല്‍ അപകടം നടന്ന സമയത്ത് തന്നെ മ്യൂസിയം സി.ഐ സുനിലിനെ മൊബൈല്‍ ഫോണ്‍ വഴി വിവരം അറിയിച്ചുവെന്നും സി.ഐയുടെ നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് നീങ്ങിയതെന്നുമാണ് ക്രൈം എസ്.ഐ ജയപ്രകാശ് സിറ്റി പൊലീസ് കമ്മീഷണര്‍ ജിനേന്ദ്ര കശ്യപിന് നല്‍കിയ വിശദീകരണം. അതുകൊണ്ടു തന്നെ സി.ഐയുടെ മൊഴി കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

അതേസമയം ശ്രീറാമിന്റെ ആരോഗ്യനില പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഡിസ്ചാര്‍ജ്ജ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശ്രീറാമിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് വിലയിരുത്തിയത്.ജാമ്യം കൂടി ലഭിച്ച സാഹചര്യത്തില്‍ ശ്രീറാമിനെ ഡിസ്ചര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ശ്രീരാമിന് കാര്യമായ പരിക്കുകളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൂടി കിട്ടിയാല്‍ അത് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹരജിയില്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്.