India Kerala

ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലേക്ക് കൂടുതലായി എത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ശ്രീധരന്‍ പിള്ള

ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലേക്ക് കൂടുതലായി എത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലക്കായി ബി.ജെ.പിയുടെ ആവനാഴിയിലുള്ള എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കും. ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു.

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കള്ളപ്രചാരണം കൊണ്ട് ബി.ജെ.പിയോടുണ്ടായിരുന്ന തൊട്ടുകൂടായ്മ ലോക്സഭ തെരഞ്ഞെടുപ്പോടെ മാറി. ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പില്‍ 75 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതുതായി എത്തിയ പതിനൊന്നര ലക്ഷം അംഗങ്ങളില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേഡര്‍മാര്‍ അടക്കമുണ്ട്.ന്യൂനപക്ഷങ്ങളുടെ ഒഴുക്ക് വര്‍ധിച്ചത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും.

ശബരിമല വിഷയത്തില്‍ ആവശ്യം വന്നാല്‍ നിയമനിര്‍മാണം അടക്കം ബി.ജെ.പിയുടെ ആവനാഴിയിലുള്ള എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കും ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സാമുദായിക പ്രസ്ഥാനങ്ങളാണെന്നും അവര്‍ക്ക് ഇഷ്ടമുള്ള നിലപാട് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.